23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; വൈറലാവുന്നതിനിടെ യുവാവ് അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ
Uncategorized

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; വൈറലാവുന്നതിനിടെ യുവാവ് അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

ദില്ലി: ദില്ലിയിൽ റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ദില്ലി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ദില്ലിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായി. സംശയിക്കുന്ന മറ്റേയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാരിക്കേഡ് കത്തിച്ച് പകർത്തിയ ദൃശ്യത്തിൽ ഒരു യുവാവിനെ കാണാൻ കഴിയുന്നുണ്ട്. സംഭവത്തിൽ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Related posts

വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകൾ, ഉറ്റു നോക്കി രാജ്യം

Aswathi Kottiyoor

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണക്കില്ല; അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി

Aswathi Kottiyoor

ഇനി മണിക്കൂറുകൾ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox