23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സിനിമകൾക്ക് പ്രതിഫലം വാങ്ങില്ല, പകരം..; പ‍ൃഥ്വിരാജ് പറയുന്നു
Uncategorized

സിനിമകൾക്ക് പ്രതിഫലം വാങ്ങില്ല, പകരം..; പ‍ൃഥ്വിരാജ് പറയുന്നു

നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ആളാണ് പൃഥ്വിരാജ്. പിന്നീട് മലയാളത്തിന് ഒഴിച്ചുകൂടാനാകാത്ത താരമായി വളർന്ന പൃഥ്വി ഇന്ന് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന സംവിധായകനും നിർമാതാവും കൂടിയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം താരം അറിയിച്ചു കഴിഞ്ഞു. സിനിമാ ലോകം ഒന്നാകെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഭാ​ഗമായിരിക്കുന്ന പൃഥ്വിരാജ് മലയാള സിനിമയെ കുറിച്ചും തന്റെ പ്രതിഫലത്തെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്നും ബോളിവുഡ് നടൻ അക്ഷയ് കുമാറും അങ്ങനെ ആണെന്നും പൃഥ്വിരാജ് പറയുന്നു. ആടുജീവിതം പ്രമോഷന്റെ ഭാ​ഗമായി ഹൈദരാബാദിൽ gulte.com എന്ന ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം. മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാള സിനിമയുടെ ബജറ്റ് കൂടുതലും നിർമാണത്തിനാണ് ചെലവിടുന്നതെന്നും നടൻ പറഞ്ഞു.

മലയാള സിനിമ മറ്റ് ഏതെങ്കിലും ഇൻഡസ്ട്രിയ്ക്ക് മുകളിലാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പായും പറയാനാകും. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാ​ഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും മേക്കിങ്ങിന് ആയാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇൻഡസ്ട്രികളിൽ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കിൽ അതിൽ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.

Related posts

അവയവം മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്, ചികിത്സാ പിഴവ് സംഭവിച്ചു

Aswathi Kottiyoor

നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍

Aswathi Kottiyoor

വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം

Aswathi Kottiyoor
WordPress Image Lightbox