27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേരളം ചുട്ടുപഴുക്കുന്നു , വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ, ഇന്നലെ 104.82 ദശലക്ഷം യൂണിറ്റ്
Uncategorized

കേരളം ചുട്ടുപഴുക്കുന്നു , വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ, ഇന്നലെ 104.82 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.82 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 27 ന് 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകതയും വർധിച്ചു. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5265 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.

Related posts

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി വന്‍കിട ആശുപത്രികളില്‍ മാത്രമുള്ള സംവിധാനം ഇനി സര്‍ക്കാര്‍ മേഖലയിലും ആര്‍.സി.സി.യിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Aswathi Kottiyoor

കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഇനി ഓൺലൈനില്‍

Aswathi Kottiyoor

കെജ്‍രിവാളിന് തിരിച്ചടി, ഇഡി കസ്റ്റഡി തുടരും; ഏപ്രിൽ ഒന്ന് വരെ കാലാവധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox