25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ദുരൂഹത: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക കോട്ടയത്തെ ദമ്പതികൾക്കൊപ്പം അരുണാചലിൽ മരിച്ച നിലയിൽ
Uncategorized

ദുരൂഹത: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക കോട്ടയത്തെ ദമ്പതികൾക്കൊപ്പം അരുണാചലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാര്‍ച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ആര്യ. ഇവരെ കാണാതായതായി വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിലാണ് ഇതേ സ്കൂളിലെ മുൻ അധ്യാപിക ദേവിയെയും ഭര്‍ത്താവിനെയും കാണാതായെന്ന് വിവരം ലഭിച്ചത്. തുടര്‍ പരിശോധനയിൽ ഇവര്‍ ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇവര്‍ ഇന്റര്‍നെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Related posts

നാളെ മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത

Aswathi Kottiyoor

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിന് വീടുകൾ വാടകയ്ക്ക് നൽകാൻ സന്നദ്ധരായവർ അറിയിക്കണം

Aswathi Kottiyoor

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ്‌ റാലിക്ക് തലശ്ശേരിയില്‍ തുടക്കം

Aswathi Kottiyoor
WordPress Image Lightbox