23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണം’; പൊലീസ് മേധാവിയുടെ ആവശ്യം തള്ളി ധനവകുപ്പ്
Uncategorized

‘കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണം’; പൊലീസ് മേധാവിയുടെ ആവശ്യം തള്ളി ധനവകുപ്പ്

കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണമെന്നുള്ള സംസ്ഥാന പൊലീസിന്റെ ആവശ്യം ധനവകുപ്പ് തള്ളി. സംസ്ഥാന പൊലീസ് മേധാവിയാണ് കുടിശിക തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ നല്‍കാനുണ്ട്.എന്നാല്‍ സംസ്ഥാന പൊലീസിന്റെ ആവശിത്തിനോട് അനുകൂലമല്ല ധനവകുപ്പിന്റെ നിലപാട്. ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികയ്ക്ക് കാരണം. ഇതാണ് കുടിശികയുണ്ടാകാന്‍ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക ആവശ്യപ്പെട്ടത്

അതേസമയം കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിം കോടതി. ഇത് വിശദമായി പരിഗണിയ്‌ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. പ്രാഥമിക വാദങ്ങളില്‍ കേന്ദ്രത്തിന് മുന്‍തൂക്കമുണ്ട്. ഉടന്‍ അധിക കടം എടുക്കാനാവില്ല എന്നും കോടതി നിലപാടെടുത്തു. അഞ്ചംഗ ബെഞ്ചാവും പരിഗണിയ്ക്കുക.

Related posts

ക്ഷേത്രോത്സവം ഫെബ്രുവരി 12,13,14 തിയ്യതികളിൽ*

Aswathi Kottiyoor

പേമെന്റ്സ് ബാങ്കുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ച് പേടിഎം; ഇനി പുതിയ ബാങ്കുകളുമായി സഹകരിക്കും

Aswathi Kottiyoor

വഴക്കിനിടെ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു:

Aswathi Kottiyoor
WordPress Image Lightbox