• Home
  • Uncategorized
  • വഴക്കിനിടെ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു:
Uncategorized

വഴക്കിനിടെ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു:

ഡൽഹി: വഴക്കിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. നോർത്ത് ഈസ്റ്റ് ഡൽഹി മേഖലയിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ നടന്ന സംഭവത്തിൽ ഡൽഹി സ്വദേശിയായ കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരായ 2 കുട്ടികളാണ് പൊലീസിന്റെ പിടിയിലായത്.

കൊല്ലപ്പെട്ട കാശിഫ്, കുട്ടികളുമായി വഴക്കിലേർപ്പെട്ടിരുന്നു. ഇവരെ ഇയാൾ സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ അടിപിടിക്കിടെ കുട്ടികളിൽ ഒരാൾ സ്ക്രൂഡ്രൈവർ തട്ടിയെടുത്ത് കാശിഫിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് തിർക്കി വ്യക്തമാക്കി. നിരവധി തവണ നെഞ്ചിൽ കുത്തേറ്റ കാശിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

Related posts

സിപിഎമ്മിന്‍റെ വോട്ടും നേടി മുസ്ലിംലീഗിലെ ഡോക്ടർ കെ ഹനീഷ; ഇനി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ

Aswathi Kottiyoor

തിരുവനന്തപുരം രജിസ്ട്രേഷൻ കാർ, പരിശോധിച്ചപ്പോൾ 500ന്‍റെ നോട്ടുകെട്ടുകൾ, പൊലീസ് പിടിച്ചെടുത്തത് പത്ത് ലക്ഷം

Aswathi Kottiyoor

സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപണം; ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്

Aswathi Kottiyoor
WordPress Image Lightbox