26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് ജ്വല്ലറി മാനേജർ പുലർച്ചെ ബസിറങ്ങി നടന്നുപോകുമ്പോൾ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം കവർന്നു-അറസ്റ്റ്
Uncategorized

മലപ്പുറത്ത് ജ്വല്ലറി മാനേജർ പുലർച്ചെ ബസിറങ്ങി നടന്നുപോകുമ്പോൾ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം കവർന്നു-അറസ്റ്റ്

മലപ്പുറം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം രൂപ കവർന്ന കേസിൽ അഞ്ചുപേർ അറസ്റ്റിലായി. കോഴിക്കോട് കക്കോടി മക്കട സ്വദേശി പുത്തലത്തുകുഴിയിൽ വീട്ടിൽ അജ്മൽ, കോഴിക്കോട് ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തൽ ജിഷ്ണു, എലത്തൂർ പുതിയനിരത്ത് എലത്തുക്കാട്ടിൽ ഷിജു, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കണ്ണൂർ കേളംപീടിക സ്വദേശി ജിഷ്ണു, തൃശ്ശൂർ കോടാലി പട്ടിലിക്കാടൻ സുജിത്ത് എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മധുരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്മണ്യത്തെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. സ്വർണം വാങ്ങുന്നതിനായാണ് സുഹൃത്തുമായി മാർച്ച്‌ 16 പുലർച്ചെ 5 ന് പൂക്കോട്ടൂരിലെത്തിയത്. ബസിറങ്ങി നടന്നു പോകവേ കാറിലെത്തിയ സംഘം ബലമായി കാറിൽ കയറ്റികൊണ്ട് പോയി പണം അപഹരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന് ന് ലഭിച്ച പരാതിയിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ കെ. ബിനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ബസന്തിനായിരുന്നു.

അന്വേഷണചുമതല. സബ് ഇൻസ്‌പെക്ടർമാരായ അശോകൻ, ബാലമുരുഗൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് ചാക്കോ, റിയാസ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഐ. കെ ദിനേശ്, മുഹമ്മദ്‌ സലിം, കെ. കെ ജസീർ, ഷഹേഷ് രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

മധു വധകേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

Aswathi Kottiyoor

ബജറ്റിനെതിരെ മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

Aswathi Kottiyoor

കാലവർഷം ശനിയാഴ്ച എത്തിയേക്കും; തെക്കൻ ജില്ലകളിൽ കൂടുതൽ മഴ

Aswathi Kottiyoor
WordPress Image Lightbox