22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരും, ഹൈകോടതിയുടെ അനുമതി വാങ്ങുമെന്ന് സുരേഷ്ഗോപി
Uncategorized

തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരും, ഹൈകോടതിയുടെ അനുമതി വാങ്ങുമെന്ന് സുരേഷ്ഗോപി

തൃശ്ശൂര്‍: പൂരം വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു ദൂരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കളക്ട്രേറ്റിൽ യോഗം ചേരും.പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശൂരിൽ ഇന്ന് പ്രത്യേക യോഗം വിളിച്ചു.. കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു.വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹൈകോടതിയുടെ അനുമതി വാങ്ങണം. ഇതിനായി പുതിയ റിപ്പോർട്ട് നൽകും.സ്വരാജ് റൗണ്ടിന്‍റെ കൂടുതൽ ഭാഗങ്ങളിൽ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം.വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം ക്രേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്കഴിഞ്ഞ് പരിശോധിക്കും.

Related posts

നടന്നുപോകുന്നതിനിടെ കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് വഴിയാത്രക്കാരന്‍റെ തലയിലേക്ക് വീണു; ഗുരുതര പരിക്ക്

Aswathi Kottiyoor

ചേർത്തലയിൽ യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

Aswathi Kottiyoor

റാഗിങ് അല്ല, സിദ്ധാർത്ഥിൻ്റേത് കൊലപാതകം, SFIയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്; കെ.സി വേണുഗോപാൽ

Aswathi Kottiyoor
WordPress Image Lightbox