27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം; കേരള തീരത്തും തമിഴ്നാട്ടിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Uncategorized

വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം; കേരള തീരത്തും തമിഴ്നാട്ടിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ വേഗത സെക്കൻഡിൽ 05 സെന്‍റീ മീറ്ററിനും, 20 സെന്‍റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം കടലാക്രമണത്തിൽ തീരദേശത്തുള്ള നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് മാത്രം ഇരുന്നൂറിൽപ്പരം കുടുംബങ്ങളെയാണ് കടലാക്രമണം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ മഴ സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കൻഡിൽ 05 cm നും 30 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related posts

100 അടി ഉയരമുള്ള ടവറിന് മുകളില്‍ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം; ഒടുവില്‍ ആട്ടിന്‍ കുട്ടിക്ക് രക്ഷ

Aswathi Kottiyoor

‘ഭരണകൂടമേ നിങ്ങളിത് കാണുക’; ഗുജറാത്തിലെ ഐടി കമ്പനിയിലേക്കുള്ള അഭിമുഖത്തിനെത്തിയ തൊഴിൽരഹിതരുടെ വീഡിയോ വൈറൽ

Aswathi Kottiyoor

കടലിന്‍റെ മക്കളോട് അവഗണന; തീര സംരക്ഷണത്തിന് കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox