24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കാട്ടാന ആക്രമത്തിൽ പ്രതിഷേധം ശക്തം; ആദ്യം തന്നെ, ശേഷം നാട്ടുകാരെ മർദ്ദിച്ചാൽ മതിയെന്ന് ആന്റോ ആന്റണി
Uncategorized

കാട്ടാന ആക്രമത്തിൽ പ്രതിഷേധം ശക്തം; ആദ്യം തന്നെ, ശേഷം നാട്ടുകാരെ മർദ്ദിച്ചാൽ മതിയെന്ന് ആന്റോ ആന്റണി

പത്തനംതിട്ട: കാട്ടാന ആക്രമത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. ആന്റോ ആന്റണി എം പി കണമല ഫോറസ്റ്റ് ഓഫീസിനകത്ത് പ്രതിഷേധ സമരം നടത്തി. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തിൽ ബിജു എന്ന പ്രദേശവാസി കൊല്ലപ്പെട്ടത്.

‘നിയമപരമായി സ്വത്തിനും ജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കേണ്ടതുണ്ട്. നാട്ടുകാരുടെ വീട്ടിൽ കയറിയാണ് കാട്ടാന ചവിട്ടി കൊല്ലുന്നത്. നാട്ടുകാരെ സംരക്ഷിക്കേണ്ടത് വനം വകുപ്പിന്റെ കടമയല്ലേ. വന്യമൃഗത്തെ കാട്ടില്‍ നിർത്തേണ്ടത് അവരുടെ ചുമതലയല്ലേ. നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ അവർക്ക് എതിരെ കോലുമായി വരുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ എന്നെ ആദ്യം അടിച്ചതിന് ശേഷം അവരെ മർദിച്ചാൽ മതി”യെന്നും ആന്റോ ആന്റണി പറഞ്ഞു.

ഇത്രയും സംഭവങ്ങൾ നടന്നിട്ടും വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും സംഭവസ്ഥലത്ത് എത്തുകയോ വിവരം അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. പൊലീസ് ബലമായി പിടിച്ചു തള്ളുകയായിരുന്നെന്നും ഡിഎഫ്ഒ സംഭവ സ്ഥലത്ത് എത്തിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും ആന്റോ ആന്റണി പറഞ്ഞു.

Related posts

മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ സംസ്കാരം ഇന്ന് ;

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവും സിഗററ്റും പിടിച്ചു

Aswathi Kottiyoor

ഐസിയു പീഡനക്കേസ്; ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം

Aswathi Kottiyoor
WordPress Image Lightbox