28.9 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി
Uncategorized

കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി

കൂട്ടുപുഴ : കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി. ഇക്കഴിഞ്ഞ ജനുവരി 23ന് തറക്കല്ലിട്ട എയ്ഡ് പോസ്റ്റിന്റെ നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. ഇരട്ടി ലയൺസ് ക്ലബ് ഒരുക്കിയ എഡ് പോസ്റ്റ് കെട്ടിടം മാറ്റിയാണ് 320 ചതുരശ്ര അടിയിൽ ഉള്ള കെട്ടിടം പോലീസിനായി നിർമ്മിക്കുന്നത്. വരാന്ത, റസ്റ്റ് റൂം, ശുചിമുറി എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉണ്ടാകും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയിൽ നിന്നാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോസ്റ്റ് നിർമ്മിക്കുന്നത്. രണ്ടുമാസം കൊണ്ട് നിർമ്മാണ പ്രവർത്തി പൂർത്തിയാകും എന്ന് കരാറുകാർ പറഞ്ഞു.

Related posts

10 കോടി വിനോദ സഞ്ചാരികളെത്തി; ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം

Aswathi Kottiyoor

പെരുന്നാൾ നിറവില്‍ സംസ്ഥാനം; ഗൾഫിലും പെരുന്നാൾ ഇന്ന്, ഉത്തരേന്ത്യയിലും ദില്ലിയിലും ചെറിയ പെരുന്നാൾ നാളെ

Aswathi Kottiyoor

മസാല ബോണ്ട് കേസ്; ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെ ഹർജി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox