25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി
Uncategorized

പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി

ഇരിട്ടി: പ്രകൃതിയെ അറിയുവാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും പ്രകൃതിയെ സ്നേഹിക്കുന്നതിനും വേണ്ടി ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നിന്നും പൈതൽ മലയിലേക്ക് പ്രകൃതി സംരക്ഷണ സന്ദേശ യാത്ര നടത്തി.സംഘടനയുടെ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത ഈ പ്രവർത്തനം മഹത്തായ ഒരു സന്ദേശം നൽകുന്ന യാത്രയായി മാറിയിരിക്കുകയാണ്.
നമുക്കറിയാം നമ്മുടെ നാട്ടിലെ മരങ്ങൾ മുറിച്ച് നീക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നാൽ ഒരു മരം മുറിക്കുമ്പോൾ പകരം മറ്റൊരു മരം നടണം എന്ന് സന്ദേശവും കൂടി സംഘടന മുന്നോട്ടുവയ്ക്കുകയാണ്
ഇരട്ടിയിൽ നിന്ന് ആരംഭിച്ച ഈ സന്ദേശയാത്ര കുടിയാന്മല – പൊട്ടൻ പ്ലാവ് പരിസരത്ത് നിന്നും ഹ്യൂമൻ റൈറ്റ്സ് മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനീഷ് രാമചന്ദ്രൻ ഉദ്ഘാടനം നടത്തി.പ്രകൃതി സംരക്ഷണ സന്ദേശം HRM സംസ്ഥാന ട്രഷറർ അജീഷ് മൈക്കിൾ നൽകുകയും HRMജില്ലാ സെക്രട്ടറി ശ്രീ എ എം മൈക്കിൾ അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടിയിൽ എച്ച് ആർ എം ജില്ലാ പ്രസിഡണ്ട് ശ്രീ റിജോഷ് ജോൺ സ്വാഗതം ആശംസിക്കുകയും ചെയ്തു
HRM സംസ്ഥാന ഭാരവാഹികളായ ജിനോ ആലക്കോട് / സവിത ഏഴോം / പ്രീത ചാലോട് , തുടങ്ങിയവരും HRM ജില്ലാ ഭാരവാഹികൾ ആയിട്ടുള്ള ശ്രീ അജീവ് വടയേരിപ്പറമ്പിൽ, മിനി മോൾ മണക്കടവ്, ഉഷ ചാലോട് , ജോമേഷ് തോമസ് , മനോജ് കൂവക്കുന്നു.അനാമിക മണക്കടവ് ‘ എയ്ഞ്ചൽ മേരി. തുടങ്ങിയവർ സംസാരിക്കുകയുണ്ടായി ജനോപകാരപ്രദമായിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ ഇനിയും സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും എല്ലാ ജില്ലാ കമ്മിറ്റികളിലേക്കും ഇത്തരം പ്രവർത്തനങ്ങൾ എത്തിക്കുന്നതാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു

Related posts

രുദ്രക്ക് കൂട്ടായി ഡബ്ലിയുവൈഎസ് 09ാമൻ, ഇനി പൂത്തൂരിൽ; പല്ല് കൊഴിഞ്ഞു, കൈക്കും പരിക്ക്, ചികിത്സ നൽകും

Aswathi Kottiyoor

56 വർഷം ജീവനില്ലാത്ത ഭ്രൂണം വയറ്റില്‍ ചുമന്നു; ശസ്ത്രക്രിയക്ക് പിന്നാലെ 81 കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ചൂട് അതിരൂക്ഷമാവുകയാണ്. വൈദ്യുതി ഉപഭോഗവും റെക്കോട് വേഗതയിൽ കുതിക്കുകയാണ്…

Aswathi Kottiyoor
WordPress Image Lightbox