23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പോരാട്ടത്തിന് പിണറായി നേരിട്ടറിങ്ങുന്നു, തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കം,ഒരു മണ്ഡലത്തില്‍ മൂന്ന് റാലി
Uncategorized

പോരാട്ടത്തിന് പിണറായി നേരിട്ടറിങ്ങുന്നു, തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കം,ഒരു മണ്ഡലത്തില്‍ മൂന്ന് റാലി

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്. ഇത്തവണയും പ്രധാന ക്യാംപെയിനറായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഇന്നു മുതല്‍ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്തുടക്കമാകും. സംസ്ഥാനത്തുടനീളം 60 പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനുവേണ്ടി വോട്ടു ചോദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം ആരംഭിക്കുക. ആദ്യയോഗം ഇന്ന് രാവിലെ പത്തരയ്ക്ക് നെയ്യാറ്റിന്‍കരയിൽ നടക്കും. ഇതുൾപ്പെടെ തിരുവനന്തപുരത്ത് മൂന്ന് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തില്‍ മൂന്ന്റാലികള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ ഇടതുമുന്നണി നടത്തിയ ആറ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. സി.എ.എ പ്രചാരണപരിപാടി അവസാനിച്ചതിന് പിന്നാലെയാണ് മറ്റുവിഷയങ്ങളും കൂടി ഉന്നയിച്ച്മുഖ്യമന്ത്രിയുടെ സംസഥാനപര്യടനം.

Related posts

ആധാര്‍ അതോറിറ്റി നേരിട്ടെത്തി, അപൂര്‍വ ജനിതക രോഗം ബാധിച്ച ഗൗതം സുരേഷിനും പുതിയ ആധാര്‍ഡ് കാർ‍ഡ്

Aswathi Kottiyoor

സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു; സംഭവം മലപ്പുറം എടപ്പാളിൽ

Aswathi Kottiyoor

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി മാത്രം അവസരം, പിന്നീട് ഫീസ് ഈടാക്കിത്തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox