23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ
Uncategorized

ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

കർണാടക ബസിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് ‘യാത്ര’ ചെയ്യുകയായിരുന്ന പക്ഷികൾക്ക് ടിക്കറ്റ് മുറിച്ച് കണ്ടക്ടർ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ കൊണ്ടുപോവുകയായിരുന്ന പക്ഷികൾക്കാണ് കണ്ടക്ടർ ടിക്കറ്റ് മുറിച്ചത്.

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്. ഒരു സ്ത്രീയും കൊച്ചുമോളും കൂടി ബം​ഗളൂരുവിൽ നിന്നും മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ, കർണാടക സർക്കാരിൻ്റെ ‘ശക്തി യോജന’ പദ്ധതി പ്രകാരം ഇവർക്ക് രണ്ടുപേർക്കും ബസിൽ സൗജന്യമായി യാത്ര ചെയ്യാം. പക്ഷേ, ഇവർ ഒരു കൂടിലാക്കി കൊണ്ടുപോവുകയായിരുന്ന നാല് പക്ഷികൾക്കും കണ്ടക്ടർ ടിക്കറ്റ് നൽകുകയായിരുന്നു.

ടിക്കറ്റിലെ തീയതി പ്രകാരം ചൊവ്വാഴ്ച രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എക്സിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ ടിക്കറ്റ് കാണാം. ഒപ്പം തന്നെ സ്ത്രീയും കൊച്ചുമോളും ബസിൽ ഇരിക്കുന്നതും കാണാം. അവരുടെ നടുവിലായി ഒരു കൂടിൽ പക്ഷികളും ഉണ്ട്.

Related posts

ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുന്നു’; ഏറ്റവും പുതിയ വിവരം ഇങ്ങനെ

Aswathi Kottiyoor

ബജറ്റ് 82 കോടി, റിലീസായി നാല് ദിവസം, നേടിയത് 60കോടിക്ക് മേൽ; 100 കോടിയിലേക്ക് കുതിച്ച് ‘ആടുജീവിതം’

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox