27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പിവിആര്‍നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി മൂടിയെന്ന് പരാതി, രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
Uncategorized

പിവിആര്‍നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി മൂടിയെന്ന് പരാതി, രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

നിലമ്പൂര്‍: കക്കാടം പൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവിയുടെ ഒഴുക്കു തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് ഉത്തരവിട്ട് ഹൈക്കോടതി. ഹര്‍ജിക്കാരനേയും എതിര്‍കക്ഷികളേയും കേട്ട് ഉചിതമായ തീരുമാനമെടുക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലായിരുന്ന പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞു നിര്‍മ്മിച്ചിരുന്ന നാലു തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിയമനപടികള്‍ തുടരുന്നതിനിടെ അന്‍വര്‍ ഉടമസ്ഥതാവകാശം മറ്റൊരാള്‍ക്ക് കൈമാറി. തടയണ പൊളിക്കുന്നതിനെതിരെ അന്‍വറും പുതിയ ഉടമയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Related posts

റബറിന് വിദേശത്ത് കുതിപ്പ്; കേരളത്തില്‍ അവഗണന

Aswathi Kottiyoor

പോലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി*

Aswathi Kottiyoor

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox