23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സ്വർണത്തരികളുമായി പോയതാ! 17 വർഷം പൊലീസിനെ നന്നായി വട്ടംചുറ്റിച്ചു, അവസാനം ആക്രി പെറുക്കുന്നതിനിടെ പിടിയിൽ
Uncategorized

സ്വർണത്തരികളുമായി പോയതാ! 17 വർഷം പൊലീസിനെ നന്നായി വട്ടംചുറ്റിച്ചു, അവസാനം ആക്രി പെറുക്കുന്നതിനിടെ പിടിയിൽ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പതിനേഴ് വർഷം മുമ്പ് സ്വർണാഭരണ നിർമാണ ശാല കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോട്ടട സ്വദേശി ഉമേഷാണ് പിടിയിലായത്. തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസിന് പുറകിലെ സ്ഥാപനം കുത്തിത്തുറന്നാണ് 2007 മെയിലാണ് സ്വർണത്തരികൾ കവർന്നത്. പ്രതി ഉമേഷിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുകയായിരുന്ന ഉമേഷിനെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിനടുത്ത് വച്ചാണ് പിടികൂടിയത്.

അതേസമയം, കാസർകോട്: കാസര്‍കോട് ശാന്തിപ്പള്ളത്ത് വീട് കുത്തി തുറന്ന് 22 പവന്‍ സ്വർണ്ണം കവര്‍ന്നു. വീട്ടുകാര്‍ കുടുബസമേതം ബന്ധു വീട്ടില്‍ നോമ്പു തുറയ്ക്ക് പോയ സമയത്താണ് കവര്‍ച്ച. പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച. വീടിൻ്റെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ 22 പവന്‍ സ്വര്‍ണാഭരണങ്ങളും യുഎഇ ദിർഹവും അപഹരിച്ചു.

കഴിഞ്ഞ ദിവസം സുബൈർ കുടുബസമേതം സഹോദരൻ്റെ വീട്ടിൽ നോമ്പു തുറയ്ക്ക് പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് കവർന്നത്. പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലെത്തിയതായിരുന്നു പ്രവാസിയായ സുബൈര്‍. കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുബൈറും കുടുംബവും വീട്ടില്‍ ഇല്ലെന്നു വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Related posts

ബിഷന്‍ സിംഗ് ബേദി അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തലവര മാറ്റിയ ഇതിഹാസ താരം

Aswathi Kottiyoor

സുഹൃത്തിന്റെ പിതാവിന് കരള്‍ പകുത്ത് നല്‍കാന്‍ ഗള്‍ഫില്‍ നിന്നെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം പക്ഷാഘാതം; രഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസുകള്‍ കനിയണം

Aswathi Kottiyoor

കൊല്ലത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി മുങ്ങി; 27 വർഷം ഒളിവിൽ, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox