27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വനിതകള്‍ കരുത്താകുന്ന ഇന്ത്യ; വനിതാ വോട്ടർമാരുടെ എണ്ണം റെക്കോർഡില്‍, കഴിഞ്ഞ 5 തെരഞ്ഞെടുപ്പിലെ കണക്കുകള്‍
Uncategorized

വനിതകള്‍ കരുത്താകുന്ന ഇന്ത്യ; വനിതാ വോട്ടർമാരുടെ എണ്ണം റെക്കോർഡില്‍, കഴിഞ്ഞ 5 തെരഞ്ഞെടുപ്പിലെ കണക്കുകള്‍

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024 ഏഴ് ഘട്ടമായി വിപുലമായാണ് രാജ്യത്ത് നടക്കുന്നത്. 96 കോടിയിലധികം വോട്ടർമാരാണ് ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ യോഗ്യർ എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്. ഇവരില്‍ 47.1 കോടി പേർ സ്ത്രീകളാണ്. 2004 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ വനിതാ വോട്ടർമാരുടെ എണ്ണത്തില്‍ വലിയ വളർച്ചയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

1999ല്‍ 16.45 കോടി വനിതാ വോട്ടർമാരാണ് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ഇത് 2004 ആയപ്പോഴേക്ക് 17.27 കോടിയിലേക്കും 2009ല്‍ 19.10 കോടിയിലേക്കും എത്തി. പിന്നീടങ്ങോട്ട് വലിയ വളർച്ചയാണ് വനിതാ വോട്ടർമാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 26.02 കോടിയും 2019ല്‍ 29.46 കോടിയുമായി. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ വനിതാ വോട്ടർമാരുടെ എണ്ണം സർവകാല റെക്കോർഡിടും. പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 49.7 കോടി പുരുഷന്‍മാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടർ പട്ടികയിലുള്ളത്. അന്തിമ പട്ടികയും കണക്കുകളും വരുമ്പോഴേക്ക് ഈ സംഖ്യകള്‍ കുറച്ചുകൂടി ഉയരും.

Related posts

അനീഷ്യയുടെ മരണം; സർക്കാർ അഭിഭാഷകരുടെ സംഘടനയിൽ ഭിന്നത രൂക്ഷം, കോടതി ബഹിഷ്കരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

Aswathi Kottiyoor

എ ഐ ക്യാമറ: പിഴ പൂർണ്ണമായി അടച്ചില്ലെങ്കില്‍ ഇൻഷുറൻസ് പുതുക്കില്ല

Aswathi Kottiyoor

തലവേദനക്ക് കുത്തിവെപ്പെടുത്ത 7വയസുകാരന്‍റെ കാൽ തളർന്നെന്ന പരാതി, ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox