24.3 C
Iritty, IN
April 12, 2024
  • Home
  • Uncategorized
  • *🛑മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു; ആക്രമത്തിനു പിന്നിൽ ആര്‍എസ്എസ് എന്നു സിപിഐഎം*
Uncategorized

*🛑മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു; ആക്രമത്തിനു പിന്നിൽ ആര്‍എസ്എസ് എന്നു സിപിഐഎം*

മട്ടന്നൂർ: ഇടവേലിക്കലിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം ഇടവേലിക്കൽ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജിൽ (30) എന്നിവർക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂർ എകെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രി പത്തോടെയാണ് സംഭവം. ഇടവേലിക്കൽ വിഗ്നേശ്വര സൂപ്പർമാർക്കറ്റിന് എതിർവശമുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരു ന്നു.

Related posts

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

Aswathi Kottiyoor

യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

‘നിയമസഭയിലേക്ക് മത്സരിക്കാനും കെപിസിസി അധ്യക്ഷനാകാനും ആഗ്രഹം’: കൊടിക്കുന്നിൽ സുരേഷ് എംപി

Aswathi Kottiyoor
WordPress Image Lightbox