23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആട്ടിൻ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; യുവാവിന് ദാരുണാന്ത്യം
Uncategorized

ആട്ടിൻ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് സംഭവം.

ആട്ടിൻകുട്ടി കിണറ്റിൽ വീണതിനെതുടർന്ന് കിണറ്റിൽ ഇറങ്ങിയതായിരുന്നു റഷീദ്. കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

കഞ്ചാവ് വലിപ്പിച്ച് ആണ്‍കുട്ടിയെ മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു; യുവാവിന് 73 വര്‍ഷം കഠിനതടവ്

Aswathi Kottiyoor

ജമ്മുകശ്മീരിലെ അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

Aswathi Kottiyoor

മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനം ഉന്നതങ്ങളിലെത്തിച്ചെന്ന് കേന്ദ്രമന്ത്രി; കൂകിവിളിച്ച് വിദ്യാർഥികൾ

Aswathi Kottiyoor
WordPress Image Lightbox