23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആർക്കും വേണ്ടാതെ ഒരു ബാ​ഗ് റെയിൽവേ സ്റ്റേഷനിൽ, ഉള്ളിൽ സോപ്പുപെട്ടികൾ; പാലക്കാട് വന്‍ ലഹരിവേട്ട
Uncategorized

ആർക്കും വേണ്ടാതെ ഒരു ബാ​ഗ് റെയിൽവേ സ്റ്റേഷനിൽ, ഉള്ളിൽ സോപ്പുപെട്ടികൾ; പാലക്കാട് വന്‍ ലഹരിവേട്ട

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട. ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. ഈ അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പാറ്റ്ന- എറണാകുളം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ ബാഗ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാ​ഗ് ഉണ്ടായിരുന്നത്. ബാ​ഗിനുള്ളിൽ സോപ്പുപെട്ടിയുടെ അകത്തായിരുന്നു ഹെറോയിൻ. ആകെ 16 സോപ്പുപെട്ടികളാണ് ബാ​ഗിനുള്ളിൽ ഉണ്ടായിരുന്നത്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ബാഗ് കണ്ടെടുത്തത്.

Related posts

കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവം: മൂന്ന് പേർ അറസ്റ്റിൽ, മർദ്ദിച്ചെന്ന് പൊലീസ്

Aswathi Kottiyoor

പാനൂര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ പൊലീസിന്‍റെ നിര്‍ണായക നീക്കം; സംസ്ഥാന വ്യാപകമായി പരിശോധന

Aswathi Kottiyoor

സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കിന് ഇന്ന് തുടക്കം; ‘നിര്‍മ്മിക്കുന്നത് ഇപിഇ ഫോം ഷീറ്റ്’

Aswathi Kottiyoor
WordPress Image Lightbox