27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം; 100 മീറ്ററോളം വലിച്ചു കൊണ്ടുപോയി; യുവാവിന് ​ഗുരുതര പരിക്ക്
Uncategorized

കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം; 100 മീറ്ററോളം വലിച്ചു കൊണ്ടുപോയി; യുവാവിന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ​ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. മുഖത്തും കൈകളിലും കാലുകളിലും ​ഗുരുതര പരിക്കാണ് യുവാവിന് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പനവിള ജം​ഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ അധ്യാപകന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത് രണ്ടാഴ്ചക്ക് മുമ്പായിരുന്നു. തലസ്ഥാനത്ത് ടിപ്പർ അപകടങ്ങൾ പതിവായിരിക്കുകയാണ്. ന​ഗരത്തിൽ ടിപ്പറിന് നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.

Related posts

ചികിത്സ പിഴവ്: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

Aswathi Kottiyoor

‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ് ബറേലി തുടരണോ’?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി

Aswathi Kottiyoor

പലഹാര കച്ചവടത്തിന്റെ മറവില്‍ ലഹരി വിൽപ്പന; 20 ലക്ഷം രൂപയുടെ ഹെറോയിനുമായി മിച്ചർ അബ്ബാസ് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox