24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാഞ്ചിയാറില്‍ പുലിയെ കണ്ടെന്ന് നാട്ടുകാരന്‍; പൂച്ച പുലിയാകാൻ സാധ്യതയെന്ന് വനംവകുപ്പ്: പരിശോധന ശക്തം
Uncategorized

കാഞ്ചിയാറില്‍ പുലിയെ കണ്ടെന്ന് നാട്ടുകാരന്‍; പൂച്ച പുലിയാകാൻ സാധ്യതയെന്ന് വനംവകുപ്പ്: പരിശോധന ശക്തം

കട്ടപ്പന: കാഞ്ചിയാര്‍ വെങ്ങാലൂര്‍കടയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രിയില്‍ ഏലത്തോട്ടത്തിലാണ് പുലിയോട് രൂപസാദൃശ്യമുള്ള ജീവിയെ സ്ഥലമുടമ നേരിട്ട് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

വെങ്ങാലൂര്‍കട സ്വദേശി കടമ്പനാട്ട് ശശിധരനാണ് പുലിയെ കണ്ടതായി പറയുന്നത്. സമീപത്തെ കടയില്‍ പോയി തിരികെ വീട്ടിലേക്ക് പോകും വഴി ഏലത്തോട്ടത്തിലാണ് വലിപ്പമുള്ള ജീവിയെ കണ്ടതെന്നും ശശിധരന്‍ വ്യക്തമാക്കി. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് രാത്രി തന്നെ വനംവകുപ്പും, പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ കണ്ടെത്തിയെങ്കിലും വ്യക്തമല്ല. സ്ഥലമുടമ കണ്ടത് പൂച്ച പുലിയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലബ്ബക്കടയിലും പുലിയുടെ സാന്നിധ്യമുണ്ടായതായി സൂചനയുണ്ട്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ അറിയിച്ചു.

Related posts

പാലിയേക്കരയിൽ വണ്ടി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, 4-ാം റാങ്ക് മലയാളിക്ക്

Aswathi Kottiyoor

3 മണിക്കൂറിൽ 132 കി.മീ; ജീവൻ രക്ഷിക്കാൻ വഴിയൊരുക്കി നാട്: ആൻ മരിയ നിരീക്ഷണത്തിൽ

Aswathi Kottiyoor
WordPress Image Lightbox