27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഓൺലൈൻ പാർട്ട് ടൈം ജോലി തട്ടിപ്പ്; യുവതിക്ക് പണം നഷ്ടമായി
Uncategorized

ഓൺലൈൻ പാർട്ട് ടൈം ജോലി തട്ടിപ്പ്; യുവതിക്ക് പണം നഷ്ടമായി

മട്ടന്നൂർ: ടെലിഗ്രാമിൽ പാർട്ട്‌ ടൈം ആയി ഓൺലൈൻ ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ മട്ടന്നൂർ സ്വദേശിനിക്ക് 1,86,000 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. തുടക്കത്തിൽ നൽകിയ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ ചെറിയ ലാഭത്തോടു കൂടി പണം തിരികെ നൽകി തട്ടിപ്പുകാർ വിശ്വാസ്യത നേടി എടുത്തു. പിന്നീട് വൻ തുക ആവശ്യപ്പെട്ട് വഞ്ചിക്കുകയായിരുന്നു.

മറ്റൊരു പരാതിയിൽ ആലക്കോട് സ്വദേശി അനധികൃത ലോൺ ആപ്പിലൂടെ ലോൺ എടുക്കുകയും ലോൺ തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണിയെതുടർന്ന് പോലീസിൽ പരാതി നൽകി. നിരന്തരം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും, ലോൺ ആപ്പുകൾ വഴിയും ചെറിയ പലിശ നിരക്കിൽ വായ്പ അനുവദിക്കാമെന്ന് പറഞ്ഞ് പണം നൽകിയ ശേഷം ലോൺ തുക പലിശ സഹിതം തിരിച്ചടച്ചാലും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ അംഗീകാരമില്ലാത്ത അപ്പുകൾ വഴി ലോൺ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.

Related posts

നിപ സംശയം: സമ്പർക്ക പട്ടികയിൽ 75 പേർ: ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി വീണാ ജോർ‍‍ജ്ജ്

Aswathi Kottiyoor

ഉച്ചയ്ക്ക് വെള്ളം നൽകാൻ പോയപ്പോൾ പശു ചതുപ്പിൽ താഴ്ന്ന നിലയിൽ, മണിക്കൂറുകൾക്ക് ശേഷം രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor

സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം’; കൊല്ലത്ത് വൻ ഭൂരിപക്ഷം കിട്ടുമെന്ന് മുകേഷ്

Aswathi Kottiyoor
WordPress Image Lightbox