ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ നഗ്നമായ ആക്രമണമാണെന്ന് മമത ബാനർജി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സഖ്യത്തിലെ മുഖ്യമന്ത്രിമാർക്കെതിരായ അന്യായമായ നടപടിയാണിത്. ഇത് ജനാധിപത്യത്തിനെതിരായ നഗ്നമായ ആക്രമണമാണെന്നും മമത ബാനർജി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മമതയുടെ പരാമർശം. ദില്ലി എക്സൈസ് കേസിൽ ഇന്നലെ രാത്രിയാണ് കെജ്രിവാൾ അറസ്റ്റിലാവുന്നത്.
അതേസമയം, മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് വിചാരണ കോടതിയില്‍ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.