24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ദില്ലി മദ്യനയ അഴിമതി കേസ്; കെ കവിതയ്ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി, വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശം
Uncategorized

ദില്ലി മദ്യനയ അഴിമതി കേസ്; കെ കവിതയ്ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി, വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശം

ദില്ലി മദ്യനയ അഴിമതി കേസില്‍ ആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം നല്‍കിയില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയിൽ വിചാരണ കോടതി വേഗത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. പിഎംഎൽഎ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

ദില്ലി മദ്യനയ അഴിമതി കേസില്‍ ആർഎസ് നേതാവ് കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. കെ കവിത നൂറ് കോടി രൂപ നേതാക്കൾക്ക് നൽകിയെന്നും ഇഡി പറയുന്നു. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകൂലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയിൽ പങ്കാളിയെന്ന് ഇ ഡി പറയുന്നു.

Related posts

വീടിന്റെ മേൽക്കൂര തകർന്നു ആളപായമില്ല;

Aswathi Kottiyoor

സ്ത്രീകള്‍ക്ക് മാത്രമായി ഒരു കളിക്കളം, സംസ്ഥാനത്ത് ആദ്യം; ഒരുക്കിയത് വിനയയും സംഘവും

Aswathi Kottiyoor

പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox