24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ‘കഴിഞ്ഞ ദിവസം വേട്ടയാടപ്പെട്ടത് ഞാൻ, ഇപ്പോൾ പുതിയ വിവാദം, കക്ഷി ചേരാൻ ഇല്ല’; സുരേഷ് ഗോപി
Uncategorized

‘കഴിഞ്ഞ ദിവസം വേട്ടയാടപ്പെട്ടത് ഞാൻ, ഇപ്പോൾ പുതിയ വിവാദം, കക്ഷി ചേരാൻ ഇല്ല’; സുരേഷ് ഗോപി

കൊല്ലം: അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നൃത്താധ്യാപകനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ നിലപാടിൽ പ്രതികരിച്ച് ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാമകൃഷ്ണന് വേദിയൊരുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലത്തെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം 28നാണ് നടക്കുന്നത്. അന്ന് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കും. പ്രതിഫലം നൽകിത്തന്നെയാണ് വിളിക്കുന്നത്. സർക്കാരിനെതിരെയുള്ള വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഞാൻ വിവാദങ്ങൾക്കില്ല. വിവാദത്തിൽ കക്ഷി ചേരാനും ഇല്ല. രണ്ടു ദിവസം മുമ്പ് എന്നെ വേട്ടയാടി, അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്ന’തെന്നും സുരേഷ് ഗോപി പറഞ്ഞു.

Related posts

എക്കാലത്തെയും റെക്കോഡ് ഭേദിച്ച് സെന്‍സെക്‌സ്: വിപണിയില്‍ നേട്ടം തുടരുമോ?.

Aswathi Kottiyoor

*പി എം എഫ് എം ഇ: അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലാർക്ക് തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox