23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തൊഴിൽ വകുപ്പ് സ്ക്വാഡ് രംഗത്ത്.
Uncategorized

തൊഴിൽ വകുപ്പ് സ്ക്വാഡ് രംഗത്ത്.

വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മുതൽ മൂന്നുവരെ ഇടവേള നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് സ്ക്വാഡ് രംഗത്ത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്.തൊഴിലാളികൾക്കു സൂര്യാതപം ഏൽക്കാനുള്ള സാധ്യത മുൻനിർത്തിയാണു പരിശോധന ശക്തമാക്കിയത്. വെയിലത്തു പണിയെടുപ്പിക്കുന്നുവെന്ന പരാതി ഉണ്ടായാൽ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ തൊടുപുഴ, മുട്ടം, ചെറുതോണി തുടങ്ങി വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പരിശോധന നടത്തി തൊഴിലുടമകൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി.

കെട്ടിട നിർമാണ സൈറ്റുകൾ, റോഡ്, കലുങ്ക് നിർമാണ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്വാഡ് പരിശോധന നടത്തുന്നുണ്ട്. വേനൽച്ചൂട് കനത്തതോടെയാണ് വെയിലത്തു തൊഴിലെടുക്കുന്നവരുടെ ജോലിസമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു ലേബർ കമീഷണർ ഉത്തരവിറക്കിയത്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്നുവരെ വിശ്രമം അനുവദിക്കണം.

ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയാണ് ഉച്ചക്ക് വിശ്രമം അനുവദിക്കേണ്ടത്. എന്നാൽ, വേനൽച്ചൂടിന് കാഠിന്യമേറുമ്ബോഴും പലയിടങ്ങളിലും ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. പ്രധാനമായും നിർമാണ മേഖലയിലാണ് നിർദേശം ലംഘിച്ച് തൊഴിലാളികളെ നട്ടുച്ച സമയത്തു പോലും ജോലി ചെയ്യിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതർ പരിശോധന കർശനമാക്കിയത്.

Related posts

ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Aswathi Kottiyoor

തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ -യുവാവ് അറസ്റ്റിൽ

മുന്നിലും പിന്നിലും സിആർപിഎഫ് സുരക്ഷ; ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി

Aswathi Kottiyoor
WordPress Image Lightbox