26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാലടി സർവകലാശാല വിസിയായി ഡോ. കെ കെ ​ഗീതാകുമാരി ചുമതലയേറ്റു
Uncategorized

കാലടി സർവകലാശാല വിസിയായി ഡോ. കെ കെ ​ഗീതാകുമാരി ചുമതലയേറ്റു

എറണാകുളം: കാലടി സംസ്കൃത സർവകലാശാല പുതിയ വിസിയായി ഡോ. കെ കെ ​ഗീതാകുമാരി ചുമതലയേറ്റെടുത്തു. രാവിലെ 11.30മണിക്ക് സർവ്വകലാശാല ഓഫീസിലെത്തിയ ഗീതാകുമാരിയെ അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ സംസ്കൃത വിഭാഗത്തിൽ പ്രൊഫസറും ഡീനുമായിരുന്നു ഗീതാകുമാരി.

നിലവിലെ വിസിയായിരുന്ന ഡോ. എം വി നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ വി സി യായി ഗീതാകുമാരി ചുമതലയേറ്റെടുത്തത്. യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ.എം.കെ.ജയരാജിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും എം വി നാരായണന്‍റെ ആവശ്യം കോടതി തള്ളി.

Related posts

അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകി

Aswathi Kottiyoor

പണമില്ലാതെ ജീവിക്കാനാകില്ല; വായ്പാ അടവ് മുടങ്ങുന്നത് ബുദ്ധിമുട്ടാണ്’: അഖില

Aswathi Kottiyoor

നായപ്രേമികള്‍ക്ക് സന്തോഷിക്കാം,അമേരിക്കന്‍ബുള്‍ഡോഗും,റോട്ട് വീലറും ഇറക്കുമതി ചെയ്യാം,വില്‍ക്കാം,വിലക്ക് നീങ്ങി

Aswathi Kottiyoor
WordPress Image Lightbox