24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊല്ലത്ത് സന്ദീപ് വാചസ്പതി,എറണാകുളത്ത് മേജർ രവി;നാലിടത്തെ ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
Uncategorized

കൊല്ലത്ത് സന്ദീപ് വാചസ്പതി,എറണാകുളത്ത് മേജർ രവി;നാലിടത്തെ ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപി മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാസർകോട്- എം എൽ അശ്വിനി, കണ്ണൂർ – സി രഘുനാഥ്, വടകര – പ്രഫുൽ കൃഷ്ണ, കോഴിക്കോട് – എം ടി രമേശ്, മലപ്പുറം – അബ്ദുൽ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം, പാലക്കാട് – സി കൃഷ്ണകുമാർ, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട – അനിൽ ആന്റണി, ആറ്റിങ്ങൽ – വി മുരളീധരൻ, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. മോദി ഗ്യാരന്‍റിയും കഴിഞ്ഞ പത്തു വർഷം ബിജെപി സർക്കാർ നടപ്പിലാക്കിയ വികസനവുമൊക്കെയാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചരണത്തിലെ ഹൈലൈറ്റ്.

പ്രചാരണത്തിന്റെ ഭാ​ഗമായി തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ വാർത്താ സമ്മേളനം വിളിച്ച് കണക്കുകള്‍ നിരത്തി കേന്ദ്രസർക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിലോ തിരുവനന്തപുരത്തോ കേന്ദ്ര ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച് ചോദിച്ചതോടെ ഉത്തരം മുട്ടി, മറുപടിയില്ലാതെ പരുങ്ങലിലായി. പവർ പോയിന്‍റ് പ്രസന്‍റേഷനിലൂടെ കണക്കുകള്‍ നിരത്തി യുപിഎ സർക്കാരിനെയും മോദി സർക്കാരിനെയും താരതമ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്‍റെ കാലത്ത് രാജ്യം വളർച്ചയുടെയും നേട്ടങ്ങളുടെയും നെറുകയിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിമാരായ രണ്ട് സ്ഥാനാർത്ഥികള്‍ സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തുവെന്ന ചോദ്യം എല്‍ ഡി എഫും യുഡിഎഫും പ്രചരണ രംഗത്ത് സജീവമായി ഉന്നയിക്കുന്നുണ്ട്.

Related posts

ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയിൽ സൂക്ഷിച്ചു; പ്രതി പിടിയില്‍, സംഭവം ദില്ലിയിൽ

Aswathi Kottiyoor

ഇരു ചക്ര വാഹനത്തിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

Aswathi Kottiyoor

ഇടിയും മിന്നലും, പിന്നാലെ ശക്തമായ മഴയും കാറ്റും; കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം

Aswathi Kottiyoor
WordPress Image Lightbox