പിഴയടച്ചില്ലെങ്കിൽ പത്തുമാസം അധിക തടവും അനുഭവിക്കണം. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കാലാവധി ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുന്ന പക്ഷം 30,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന സി. അലവി, സുനിൽ പുളിക്കൽ, സബ് ഇൻസ്‌പെക്ടർ സി.കെ നൗഷാദ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്വപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 10 സാക്ഷികളെ വിസ്തരിച്ചു. കേസിൽ 16 രേഖകൾ ഹാജരാക്കി. വിചാരണക്കൊടുവിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് ശിവദാസനെ കോടതി കഠിനതടവിന് ശിക്ഷിച്ചത്. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.