22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • അമ്മയുടെ കൺമുന്നിൽ അപകടം: പാലക്കാട് കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം
Uncategorized

അമ്മയുടെ കൺമുന്നിൽ അപകടം: പാലക്കാട് കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കൂറ്റനാട് കാറിടിച്ച് 19കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. കൂറ്റനാട് – ചാലിശ്ശേരി റോഡിൽ ന്യൂബസാർ സ്റ്റോപ്പിലായിരുന്നു ദാരുണസംഭവം. ഇന്ന് ഉച്ചക്ക് ഒന്നരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. സ്റ്റോപ്പിൽ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ അമ്മ എതിർ വശത്ത് ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related posts

മിനി ഊട്ടിയിൽ ബൈക്ക് അപകടം; പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം, കൂട്ടുകാരന് പരിക്ക്

Aswathi Kottiyoor

എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്

Aswathi Kottiyoor

ക്ഷേത്രത്തിൽ തീപിടിച്ചപ്പോൾ അണയ്ക്കാൻ ഓടിയെത്തി മുസ്‍ലിം യുവാക്കൾ; മലപ്പുറത്തു നിന്നൊരു ‘റിയൽ കേരള സ്റ്റോറി’

Aswathi Kottiyoor
WordPress Image Lightbox