23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആൻറി റാഗിംഗ് ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Uncategorized

ആൻറി റാഗിംഗ് ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മട്ടന്നൂർ: ആൻറി റാഗിംഗ് ക്യാമ്പയിന്റെ ഭാഗമായി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെയും പഴശ്ശിരാജ എൻഎസ്എസ് കോളേജ് മട്ടന്നൂരിന്റെയും ആഭിമുഖ്യത്തിൽ 20/03/24 ഉച്ചയ്ക്ക് 2 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികൾക്കായി റാഗിംങ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആൻറി റാഗിംഗ് കമ്മറ്റി കൺവീനർ ഡോക്ടർ സി പത്മനാഭൻ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ഉഷ കെ കെ അധ്യക്ഷതയും വഹിച്ച ചടങ്ങ് ഡി.എൽ. എസ്.എസ് സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഡ്വക്കേറ്റ്സ് ആയ മിഥുൻ എൻ, അതുൽ ചന്ദ്രൻ ടി എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

പാര-ലീഗൽ വോളണ്ടിയർ ബിന്ദു കെ പി ചടങ്ങിൽ പങ്കെടുത്തു. പഴശ്ശിരാജ എൻഎസ്എസ് കോളേജ് കൗൺസിൽ സെക്രട്ടറി ഡോക്ടർ ദീപ കെ, സ്റ്റുഡൻസ് യൂണിയൻ സെക്രട്ടറി ആദർശ് കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആൻറി റാഗിംങ് ക്വാർഡ് കൺവീനർ ഡോക്ടർ ഷാജി ഇ വി നന്ദി അറിയിച്ചു.

Related posts

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം

Aswathi Kottiyoor

മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ –

Aswathi Kottiyoor

ബഹുനില കെട്ടിടത്തിന് തീപിടിച്ചു, 3 വയസ്സുകാരിയെ പുതപ്പിൽ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ്, പിന്നാലെ കുടുംബവും

Aswathi Kottiyoor
WordPress Image Lightbox