23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘പതുങ്ങിയെത്തി, ടാർപോളിൻ പൊക്കി കള്ളൻ’,മുത്തങ്ങയിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് പച്ചക്കറി അടിച്ച് മാറ്റി കൊമ്പൻ
Uncategorized

‘പതുങ്ങിയെത്തി, ടാർപോളിൻ പൊക്കി കള്ളൻ’,മുത്തങ്ങയിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് പച്ചക്കറി അടിച്ച് മാറ്റി കൊമ്പൻ

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ഭക്ഷ്യവസ്തു അടിച്ചുമാറ്റുന്ന കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത്. രാത്രിയാത്ര നിരോധനത്തെ തുടർന്ന് രാത്രി 9 മണിക്ക് ശേഷം മുത്തങ്ങയിൽ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. അത്തരം ഒരു ലോറിയിൽ നിന്നാണ് കാട്ടുകൊമ്പൻ ഭക്ഷ്യവസ്തു എടുത്തുകൊണ്ടു പോകുന്നത്. ഈ മേഖലയിൽ പതിവായി കാണാറുള്ള കൊമ്പനാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുന്നത്. ആളുകൾ കാട്ടാനയെ കണ്ട് ബഹളം വച്ചിട്ടും ഒരു കൂസലും കൂടാതെയാണ് കാട്ടുകൊമ്പന്റെ മോഷണം. അടിച്ച് മാറ്റിയ ഭക്ഷണ വസ്തു റോഡിൽ വച്ച് തന്നെ രുചി നോക്കിയ ശേഷമാണ് കൊമ്പൻ നടന്ന് നീങ്ങുന്നത്.

വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്‌നാട് വനമേഖലകളില്‍ കാട്ടില്‍ പച്ചപ്പില്ലാതാകുകയും ജലാശയങ്ങള്‍ വറ്റിവരളുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. തമിഴ്‌നാട് മുതുമല കടുവസങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവ സങ്കേതങ്ങളില്‍ നിന്ന് ആനയും കാട്ടുപോത്തുകളുമടക്കമുള്ളവ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വേനൽക്കാലത്ത് എത്തുന്നത് സാധാരണമാണ്. പ്രതിസന്ധി മറികടക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് കാട്ടിനുള്ളില്‍ പലയിടങ്ങളിലായി കൃത്രികുളങ്ങള്‍ നിര്‍മിച്ച് ഇവയില്‍ വെള്ളം വാഹനത്തിലോ കുഴല്‍ക്കിണര്‍ വഴിയോ എത്തിക്കുന്നുണ്ടെങ്കിലും കുടിയേറ്റത്തിന് സ്ഥിരം പരിഹാരം കണ്ടെത്താനായിട്ടില്ല.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

ബോട്ടിലുണ്ടായിരുന്നത് 12 സെന്റീമിറ്ററിൽ താഴെ വലിപ്പമുള്ള 800 കിലോ കിളിമീൻ; രണ്ടര ലക്ഷം രൂപ പിഴയീടാക്കി അധികൃതർ

Aswathi Kottiyoor

ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമെന്ന് ചെന്നിത്തല; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുത്: ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox