25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; യുവാവ് അറസ്റ്റിൽ
Uncategorized

ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു; യുവാവ് അറസ്റ്റിൽ

അരൂര്‍: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിൽ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫണ്ട് പിരിവിനായി എത്തി സ്വർണമാല പൊട്ടിച്ച് കടന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര ഗിർഗാൻ ജാട്ട് സൻഖി സ്വദേശി വിജയലക്ഷമൺ ഇൻഗോലെ(24) ആണ് പൊലീസിന്റെ പിടിയിലായത്. വർഷങ്ങളായി ബന്ധുക്കളോടൊപ്പം കേരളത്തിലാണ് ഇയാൾ താമസിക്കുന്നത്.
മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇയാൾ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീതുമായിട്ടാണ് പിരിവിനു വന്നത്.

കുത്തിയതോട് പറയക്കാട് എകെജി ബസ് സ്റ്റോപ്പിന് സമീപമുള്ള വീടുകളിൽ കയറിയിറങ്ങി പണം വാങ്ങിയിരുന്നു. ഇതിനിടെയാണ് ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിലും എത്തിയത്. യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പാലക്കാട് ജില്ലയിൽ ആലത്തൂർ പ്രവർത്തിക്കുന്ന മാതാ ചാരിറ്റബിൾ ട്രസ്റ്റിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ട്രസ്റ്റിന്റെ ചെയർമാൻ ജഹാംഗീറിനെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ട്രസ്റ്റിൽ പിരിവ് നടത്തുന്ന നൂറോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽപ്പെട്ടയാളാണ് വിജയലക്ഷമൺ എന്ന് പൊലീസ് പറഞ്ഞു.

സ്റ്റേഷൻ എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ കെ. എക്സ്. തോമസ്, സുനിൽ രാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ മനു, മനീഷ്, അനീഷ്, അരുൺകുമാർ. പ്രബീഷ്, ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related posts

കൊട്ടിയൂർ – പാൽ ചുരം റോഡിൽ വീണ്ടും അപകടം.

Aswathi Kottiyoor

‘പണിതിട്ടും പണിതിട്ടും തീരാത്തെ…’; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !

Aswathi Kottiyoor

പോളിംഗ് ഡ്യൂട്ടി, ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം; സൗകര്യം എന്നുവരെ?

Aswathi Kottiyoor
WordPress Image Lightbox