• Home
  • Uncategorized
  • സ്ത്രീശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും, ഹിന്ദുമതത്തെ അപമാനിക്കുന്നു: പ്രധാനമന്ത്രി
Uncategorized

സ്ത്രീശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും, ഹിന്ദുമതത്തെ അപമാനിക്കുന്നു: പ്രധാനമന്ത്രി

തമിഴ്‌നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയാൻ തമിഴ് ജനത തീരുമാനിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ അദ്ദേഹം പിഎംകെ നേതാക്കളെ പുകഴ്ത്തി. രാമദാസിന്റെ അനുഭവ സമ്പത്തും അൻബുമണിയുടെ പ്രതിഭയും തമിഴ്നാടിന് നേട്ടമാകും. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യം. സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും. നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നു. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 19ന് തമിഴ്നാട് നൽകുമെന്നും പ്രധാനമന്ത്രി സേലത്ത് പാര്‍ട്ടി പരിപാടിയിൽ പറഞ്ഞു.

Related posts

ചാരായവും വാഷും പിടികൂടി

Aswathi Kottiyoor

പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

Aswathi Kottiyoor

കുപ്പിവെള്ളം വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; 20 കാരനെ തലക്കടിച്ച് കൊന്നു

Aswathi Kottiyoor
WordPress Image Lightbox