24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • 2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും: രാജീവ് ചന്ദ്രശേഖര്‍
Uncategorized

2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഒളിമ്പിക്സിൽ 2036 ൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. താൻ തിരുവനന്തപുരത്ത് വികസനം ലക്ഷ്യമിടുന്ന അഞ്ച് മേഖലകളിൽ ഒന്നാണ് കായികരംഗം എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2024-ന്റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പോർട്ഓൺ സഞ്ചടിപ്പിക്കുന്ന നരേന്ദ്ര മോദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2024 ന് ഏപ്രിൽ മൂന്നിന് തിരുവനന്തപുരം ആക്കുളത്ത് തുടക്കമാകും. പ്രാദേശിക ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിൽ ആകെ 16 ടീമുകളാണ് പങ്കെടുക്കുന്നത്. തീരദേശ മേഖലയിലെ വോട്ട് ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പറയുന്നവര്‍ അങ്ങനെ തന്നെ പറയട്ടെയെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ താൻ എന്നും തിരുവനന്തപുരത്തിന്റെ വികസനത്തിനായി നിൽക്കുമെന്നും വാഗ്ദാനം ചെയ്തു.

വി സുരേന്ദ്രൻ പിള്ളയെ താൻ കണ്ടതിൽ രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. വ്യക്തിപരമായ സന്ദർശനം മാത്രമായിരുന്നു അത്. എല്ലാം വോട്ട് ലക്ഷ്യമിട്ടെന്ന് കരുതുന്നവര്‍ അങ്ങനെ തന്നെ കരുതട്ടെ. പക്ഷെ താൻ വിഭാവനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ട് പോകും. കോളേജുകളിൽ എഐ ലാബ് താൻ കൊണ്ടുവന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. തിരുവനന്തപുരത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും അതിനായുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

മണ്‍സൂണ്‍ ബമ്പര്‍: 10 കോടി സമ്മാനത്തുക കൈമാറ്റം ഇന്ന്

Aswathi Kottiyoor

നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇന്ന് വിധിയെഴുത്ത്

Aswathi Kottiyoor

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox