27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഇന്റർനാഷണൽ കാറ്റക്കെറ്റിക്കൽ വെബിനാർ സംഘടിപ്പിച്ചു.
Uncategorized

ഇന്റർനാഷണൽ കാറ്റക്കെറ്റിക്കൽ വെബിനാർ സംഘടിപ്പിച്ചു.

പാലക്കാട്: ഡോൺ ബോസ്ക്കോ ഗ്ലോബൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ ചെയർ ഫോർ ക്രിസ്ത്യൻ സ്റ്റഡീസ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടേയും, പൊന്തിഫിക്കൽ ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷൻ സയൻസ് ഔക്സിലിയം റോമിന്റെയും സഹകരത്തോടെ കാറ്റക്കിസിസ് അറ്റ് ദി സർവീസ് ഓഫ് ന്യൂ ഇവഞ്ചലൈസേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റർനാഷണൽ വെബിനാർ സംഘടിപ്പിച്ചു.

ത്രിശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘടനകർമം നിർവഹിച്ച സെമിനാറിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചെയർ ഫോർ ക്രിസ്ത്യൻ സ്റ്റഡീസ് ഡയറക്ടർ ഡോ. ഫാ. പോൾ പുളിക്കൻ ആമുഖപ്രഭാഷണം നടത്തി. പൊന്തിഫിക്കൽ ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷൻ സയൻസ് ഔക്സിലിയം പ്രസിഡന്റ്‌ ഡോ. സിസ്റ്റർ പീയേര റൂഫിനാത്തോ അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്ക്കോ ഗ്ലോബൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഫാ. രാജു ചക്കനാട്ട് നേതൃത്വം നൽകിയ വെബിനാറിൽ കാറ്റക്കെറ്റിക്കൽ മെത്തഡോളജി പൊന്തിഫിക്കൽ ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷൻ സയൻസ് പ്രൊഫസർ ഡോ. സിസ്റ്റർ ജോസ്മി ജോസ് വിഷയാവതരണം നടത്തി.

ആധുനിക കാലത്തെ സുവിശേഷവത്കരണത്തിന്റെ അനന്തസാധ്യതകളെ എങ്ങനെ പ്രയോജപ്പെടുത്തി പുതുതലമുറകൾക്ക് പകർന്നു നൽകുവാൻ നമ്മുക്ക് കഴിയണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ത്രിശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു. ആർടിഫിക്ഷൽ ഇന്റലിജിൻസിന്റെ നൂതന സാധ്യതകൾ വരും കാലഘട്ടങ്ങളിൽ സുവിശേഷ വത്കരണത്തിനു പ്രയോജനമാകും എന്ന് ഡോ. സിസ്റ്റർ ജോസ്മി ജോസ് പറഞ്ഞു.പുതുതലമുറയിലെ ആളുകൾക്ക് ഉതകുന്നരീതിയിൽ പുതിയ സുവിശേഷം സൃഷ്ടിക്കുക എന്നതല്ല, മറിച്ച് ക്രിസ്തു നൽകിയ സുവിശേഷത്തെ പുതുതലമുറക്ക് ലഭ്യമാക്കുക എന്നതാണ് സുവിശേഷവത്കരണമെന്ന് വിഷയാവതരണത്തിൽ സിസ്റ്റർ ചൂണ്ടികാണിച്ചു.

സെക്കുലർ യൂണിവേഴ്സിറ്റിയും, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയും ചേർന്നു ആദ്യമായി ഇത്തരം ഒരു വെബിനാർ സംഘടിപ്പിക്കുമ്പോൾ അതിനു വേദിയൊരുക്കാൻ ഡോൺ ബോസ്കോ ഗ്ലോബൽ എഡ്യൂക്കേഷനുസാധിച്ചത് നേട്ടമായി കാണുന്നുവെന്ന് ഡയറക്ടർ ഡോ. ഫാ. രാജു ചക്കനാട്ട് പറഞ്ഞു.

Related posts

വാഹനങ്ങൾക്കുനേരെ ഓടിയടുക്കുന്നു, കാട്ടാനാകളെക്കൊണ്ട് പൊറുതിമു‌ട്ടി കേരളത്തിലെ പ്രധാന ടൂറിസ്റ്റ് പാത

Aswathi Kottiyoor

പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിൽ

Aswathi Kottiyoor

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox