26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം
Uncategorized

അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ, അന്വേഷണം

കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

Related posts

പടയണിക്കിടയിൽ തുള്ളിയതിനെചൊല്ലി തർക്കം, യുവാവിനെ കുത്തി; രണ്ട് പേർ അറസ്റ്റിൽ

Aswathi Kottiyoor

ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ചത് ഇര്‍ഷാദിന്റെ മൃതദേഹം; DNA പരിശോധനപോലും നടത്തിയില്ലെന്ന് പിതാവ്.*

Aswathi Kottiyoor

ട്യൂഷൻ ടീച്ചറുടെ സഹോദരന്‍റെ ക്രൂരത, 4 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീടിന് നേരെ ആക്രമണം

Aswathi Kottiyoor
WordPress Image Lightbox