24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു
Uncategorized

ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കേസുകൾ പിൻവലിക്കാൻ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളിൽ കോടതിയിൽ വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നൽകിയത്. ഒപ്പം ഗുരുതര സ്വഭാവമില്ലാത്ത ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി രജിസ്റ്റ‍ര്‍ ചെയ്ത കേസുകളും പിൻവലിക്കാമെന്ന് ഉത്തരവിൽ നിര്‍ദ്ദേശിക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന മുഖ്യമന്ത്രി. അതിനിടെ പ്രതിപക്ഷത്ത് നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റ‍ര്‍ ചെയ്യാത്ത കേസുകൾ സംബന്ധിച്ച് ആരോപണവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് മുഖ്യ പ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം മാറിയിട്ടുണ്ട്.

Related posts

ലോക്സഭ തിരഞ്ഞെടുപ്പ് ; സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി

Aswathi Kottiyoor

കാറിടിച്ച് അപകടം, ആള്‍ മാറി കീഴടങ്ങൽ, തെളിവ് നശിപ്പിക്കാനും ശ്രമം, പ്രതികളെ വലയിലാക്കി പൊലീസിന്റെ ഇടപെടൽ

Aswathi Kottiyoor

സ്ഫോടക വസ്തു‌ക്കൾ കണ്ടെത്തിയ സംഭവം; ഐ.ഇ.ഡി ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം

Aswathi Kottiyoor
WordPress Image Lightbox