22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഒരാൾ കൈകാണിച്ചാലും ബസ് നിറുത്തണം: കെഎസ്ആർടിസിക്കാർക്ക് ഉപദേശവുമായി മന്ത്രി ഗണേഷ് കുമാർ
Uncategorized

ഒരാൾ കൈകാണിച്ചാലും ബസ് നിറുത്തണം: കെഎസ്ആർടിസിക്കാർക്ക് ഉപദേശവുമായി മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് തുറന്ന കത്തുമായി മന്ത്രി കെബി ഗണേശ് കുമാർ. ഒരാൾ മാത്രമാണ് ബസിനു കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പർഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കിവിടരുതെന്നും കത്തിൽ മന്ത്രി ആവശ്യപ്പെടുന്നുണ്ട്.

റോഡിലൂടെ ബസ് ഓടിക്കുമ്പോൾ മറ്റുചെറുവാഹനങ്ങളെയും കാൽനടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തിലുണ്ട്.കെഎസ്ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികളുണ്ടാവും, ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും, സ്പോൺസർഷിപ്പിലൂടെ കെഎസ്ആർടിസി സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതിയുണ്ട് തുടങ്ങിയ കാര്യങ്ങളും കത്തിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം, പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കുന്നതടക്കം ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ നിർദ്ദേശിച്ച പരിഷ്‌കാരങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതാക്കൾ അറിയിച്ചു. സംഘടന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും അതുവരെ പരിഷ്കാര നടപടികൾ നിറുത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പ്രസിഡന്റ് കെ.കെ. ദിവാകരൻ പറഞ്ഞു. ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ ഡ്രൈവിംഗ് സ്‌കൂളുകൾ ഒരുക്കുക, ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിരീക്ഷണ ക്യാമറ, ജി.പി.എസ് ഘടിപ്പിക്കുക തുടങ്ങിയവയും താത്കാലികമായി നിറുത്തിവയ്ക്കും.

Related posts

‘ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ, മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം’: മേജർ രവി

Aswathi Kottiyoor

*മട്ടന്നൂരിൽ എക്‌സൈസ് റെയ്ഡിൽ നൂറ് ലിറ്റർ വാഷ് പിടികൂടി*

Aswathi Kottiyoor

കാമുകനോട് അടുത്തിടപഴകുന്നത് കണ്ടു; സഹോദരിമാരെ അരുംകൊല ചെയ്ത് 20കാരി

Aswathi Kottiyoor
WordPress Image Lightbox