23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഗുരുവായൂരിൽ കുഞ്ഞിന് ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു, പിന്നാലെ മന്ത്രി ഇടപെട്ടു; ചികിത്സ റെഡി
Uncategorized

ഗുരുവായൂരിൽ കുഞ്ഞിന് ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു, പിന്നാലെ മന്ത്രി ഇടപെട്ടു; ചികിത്സ റെഡി

തിരുവനന്തപുരം: കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവിന്റെ അപൂർവ രോഗം ബാധിച്ച ഒന്നര വയസുള്ള മകന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തിൽ ജെനറ്റിക്സ്, പീഡിയാട്രിക്, ഡെർമറ്റോളജി വിഭാഗങ്ങൾ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നടത്തുന്നത്.

ഗുരുവായൂരിൽ കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഈ വിഷയത്തിൽ ഇടപെടുന്നത്. കുഞ്ഞിന്റെ അമ്മയെ അന്ന് തന്നെ ഫോണിൽ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു. സിന്ധുവും മകനും അമ്മയ്ക്കൊപ്പം മന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിയെ കണ്ട് നന്ദിയറിയിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മന്ത്രി സഹായിച്ചതെന്ന് അവർ പറഞ്ഞു. മന്ത്രി എല്ലാ പിന്തുണയും നൽകിയെന്നും സിന്ധു വിവരിച്ചു.

ത്വക്കിനെ ബാധിക്കുന്ന ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗമാണ് കുഞ്ഞിനെ ബാധിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ത്വക്ക്, മജ്ജ, കരൾ എന്നിവയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര രോഗമാണിത്. രക്ത പരിശോധനയും സ്‌കാനിംഗും നടത്തി. ജനിതക പരിശോധനകൾ ഉൾപ്പെടെയുള്ളവയുടെ ഫലം വരാനുണ്ട്. കുഞ്ഞിന്റെ ആന്തരിക അവയവങ്ങളെ രോഗം ബാധിക്കാത്തത് ആശ്വാസകരമാണ്. കുഞ്ഞിന് മതിയായ ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി അറിയിച്ചു. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, കെയർ പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related posts

തലശ്ശേരിയിൽ മെഡിക്കൽ ഷോപ്പ് അടക്കം 4 കടകളിൽ മോഷണം, സിസിടിവി പരിശോധിച്ച പൊലീസ് ഞെട്ടി, അന്വേഷണം

Aswathi Kottiyoor

🔰ഡിജിറ്റലൈസേഷനിലൂടെ സേവനങ്ങള്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍

Aswathi Kottiyoor

ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox