24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പെണ്‍കുട്ടിക്ക് പൂവ് നൽകുന്നത് ലൈംഗികാതിക്രമമാകാം; വാങ്ങണമെന്ന് നിർബന്ധിക്കരുത്
Uncategorized

പെണ്‍കുട്ടിക്ക് പൂവ് നൽകുന്നത് ലൈംഗികാതിക്രമമാകാം; വാങ്ങണമെന്ന് നിർബന്ധിക്കരുത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂവ് സ്വീകരിക്കാൻ നിർബന്ധിക്കുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാകാമെന്ന് സുപ്രീം കോടതി. വിദ്യാർത്ഥിനിയോട് പൂക്കൾ സ്വീകരിക്കാൻ പൊതു മധ്യത്തിൽ വെച്ച് അധ്യാപകൻ നിർബന്ധിച്ചതിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഇത്തരം കുറ്റകൃത്യങ്ങൾ പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു.

എന്നിരുന്നാലും കുറ്റാരോപിതനായ അധ്യാപകൻ്റെ സ്ഥാനമാനങ്ങളെ ഇത് ബാധിക്കാനിടയുള്ളതിനാൽ തെളിവുകൾ കർശനമായി പരിശോധിക്കുന്നതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഇതുകൂടാതെ പെൺകുട്ടിയെ ഉപയോഗിച്ച് അധ്യാപകനെ പ്രതിയാക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഇതോടെ അധ്യാപകനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച തമിഴ്‌നാട് വിചാരണ കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, സന്ദീപ് മേഹ്ത, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.

കേസിൽ അധ്യാപകൻ്റെ നിലയും വിലയും അപകടത്തിലാകുന്നത് കണക്കിലെടുത്ത് ശിക്ഷ റദ്ദാക്കി. അതേസമയം,ലൈംഗികാരോപണങ്ങൾ ഉൾപ്പടെയുള്ള കേസുകളിൽ കൃത്യമായി വിധി പറയേണ്ടതിൻ്റെ ആവശ്യകത ബെഞ്ച് ഊന്നിപ്പറഞ്ഞു. ‘ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിലുണ്ടാക്കാൻ സാധ്യതയുള്ള വലിയ ഭീഷണികളെ മുന്നിൽക്കണ്ട് അധ്യാപകന് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തോട് പൂർണമായും യോജിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ ഉപദ്രവിക്കുന്ന പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്,’ കോടതി ചൂണ്ടിക്കാട്ടി.

Related posts

അരുണും അനുഷയും വേറെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന്; ബന്ധം തുടർന്നു

Aswathi Kottiyoor

യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

2025 കേരളപ്പിറവി ദിനത്തിൽ നടപ്പാക്കേണ്ട സ്വപ്നം പങ്കുവച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox