• Home
  • Uncategorized
  • വയനാട് ഫാത്തിമ ആശുപത്രിയിൽ 15 വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരൻ തൂങ്ങിമരിച്ചു
Uncategorized

വയനാട് ഫാത്തിമ ആശുപത്രിയിൽ 15 വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരൻ തൂങ്ങിമരിച്ചു


വയനാട്: കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് തൂങ്ങി മരിച്ചത്. ആശുപത്രിയില മെയിന്റനൻസ് സൂപ്പർവൈസറായിരുന്നു. 15 വര്‍ഷമായി ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ ലോൺഡ്രിയുടെ മേൽക്കൂരയിലാണ് തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊഴിൽ സ്ഥലത്തെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. തങ്കച്ചന് ആശുപത്രിയിൽ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related posts

തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറി; വാഹനത്തിലെ ഷോർട് സർക്യൂട്ട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം

Aswathi Kottiyoor

ജന്മനാകിടപ്പുരോഗി, എന്നിട്ടും ശ്യാംകുമാറിന്റെ ലൈഫ് സർട്ടിഫിക്കറ്റ് ഡോക്ടർ നിഷേധിച്ചത് ക്രൂരതയെന്ന് എൽഡിഎഫ്

Aswathi Kottiyoor

ഖത്തറിൽ മോചനം കാത്ത് ഇന്ത്യൻ മുൻ നാവികർ; വധശിക്ഷയിൽ ഇളവിനായി ശ്രമം ആരംഭിച്ച് ഇന്ത്യ, പ്രധാനമന്ത്രി ഇടപെടും

Aswathi Kottiyoor
WordPress Image Lightbox