22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തല മുതല്‍ അടിവരെ തലൈവര്‍! സഞ്ജുവിന്റെ മാസ് എന്‍ട്രി; രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം ചേര്‍ന്ന് നായകന്‍
Uncategorized

തല മുതല്‍ അടിവരെ തലൈവര്‍! സഞ്ജുവിന്റെ മാസ് എന്‍ട്രി; രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പം ചേര്‍ന്ന് നായകന്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമിനൊപ്പം ചേര്‍ന്നു. ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ക്യാംപിലെത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രത്യേക പരിശീലനം നടത്തിയാണ് സഞ്ജു രാജസ്ഥാന്‍ ക്യാംപിലെത്തിയത്. താരങ്ങളെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇന്ത്യന്‍ താരങ്ങളായ യശസ്വീ ജയ്‌സ്വാളും ധ്രുവ് ജുറലും ആര്‍ അശ്വിനും വരും ദിവസങ്ങളില്‍ രാജസ്ഥാന്‍ ക്യാംപിലെത്തും.

ഈമാസം ഇരുപത്തിനാലിന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യമത്സരം. മലയാളി താരം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഈ സീസണ്‍ നിര്‍ണയാകമാണ്. ടി20 ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമിലെത്താനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരുമായി സെലക്റ്റര്‍മാരും ബിസിസിഐയും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍.

റിഷഭ് പന്തും സഞ്ജുവിന് വെല്ലുവിളിയാണ്. നിലവിലെ സാഹചര്യത്തില്‍ കെ എല്‍് രാഹുല്‍ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത. എന്നാല്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി മറ്റൊരു താരം കൂടി ടീമിലെത്തും. വലിയ സ്വീകരണമാണ് സഞ്ജുവിന് ക്യാംപില്‍ ലഭിച്ചത്. അതേസമയം, സഞ്ജുവിന് മാത്രമല്ല രാജസ്ഥാന്‍ ക്യാംപിലെത്തിയ മറ്റു താരങ്ങള്‍ക്കും ഇതേ രീതിയിലുള്ള സ്വീകരണം ലഭിച്ചിരുന്നു.

Related posts

സപ്ലൈകോയില്‍ ‘ഫിഫ്റ്റി ഫിഫ്റ്റി’ ഓഫർ; പദ്ധതി അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി

Aswathi Kottiyoor

കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല, മാറ്റിയെന്ന് സംശയമെന്ന് പൊലീസ്

‘മകളെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി കൊല്ലുകയായിരുന്നു’; അനുജയുടെ മരണത്തിൽ പൊലീസില്‍ പരാതി നല്‍കി അച്ഛൻ

Aswathi Kottiyoor
WordPress Image Lightbox