27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേടിഎമ്മുമായി എസ്ബിഐ സഹകരിക്കും; പേടിഎം പേയ്‌മെന്റ് ബാങ്ക് അടച്ചുപൂട്ടിയ ശേഷം മാറ്റങ്ങളെന്തെല്ലാം?
Uncategorized

പേടിഎമ്മുമായി എസ്ബിഐ സഹകരിക്കും; പേടിഎം പേയ്‌മെന്റ് ബാങ്ക് അടച്ചുപൂട്ടിയ ശേഷം മാറ്റങ്ങളെന്തെല്ലാം?

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കും. ഇതുവരെ, പേടിഎമ്മിന്റെ യുപിഐ ബിസിനസ്സ് അനുബന്ധ സ്ഥാപനമായ പേടിഎം പേയ്‌മെന്റ് ബാങ്കിനെ ആശ്രയിച്ചായിരുന്നു. പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ബിസിനസ് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് പേടിഎം എസ്ബിഐയുമായി സഹകരിക്കുന്നത്. തേർഡ്-പാർട്ടി ആപ്പ് പ്രൊവൈഡർ (ടിപിഎപി) ലൈസൻസ് നേടുമ്പോൾ, യുപിഐ ഇടപാടുകൾ നടത്താൻ ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുമായും പേടിഎം സഹകരിച്ചേക്കാമെന്നാണ് സൂചന

“@paytm”എന്ന ഹാൻഡിൽ വഴി ഇടപാടുകൾ നടത്തുന്ന അവസരത്തിൽ ഈ നാല് ബാങ്കുകളിൽ ഏതെങ്കിലും ഒന്ന് വഴിയായിരിക്കും ഇടപാട് പൂർത്തിയാക്കുക.
ഇത് വഴി മാർച്ച് 15 ന് ശേഷവും പേടിഎം പേയ്മെന്റ് ബാങ്ക് പ്രവർത്തിക്കുന്നത് തുടരും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നാളേക്കകം പേടിഎമ്മിന്റെ തേർഡ്-പാർട്ടി ആപ്പ് പ്രൊവൈഡർ ലൈസൻസിന് അംഗീകാരം നൽകിയേക്കും. ബാങ്കിംഗ് വിഭാഗമായ പേടിഎം പേയ്മെന്റ് ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും, യുപിഐ ഇടപാടുകൾക്കായി പേടിഎം ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ ഇത് സഹായകരമായിരിക്കും.

Related posts

ലോക സ്‌ട്രോക്ക് ദിനം: എന്താണ് സ്ട്രോക്ക്, ലക്ഷണങ്ങള്‍, പുതിയ ചികിത്സകള്‍;

Aswathi Kottiyoor

താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

Aswathi Kottiyoor

ഗണേഷിന്‍റെ പരിഷ്കാരങ്ങൾ ഏറ്റു! റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് റെക്കോർഡ് കളക്ഷൻ, ചരിത്ര നേട്ടം

Aswathi Kottiyoor
WordPress Image Lightbox