കാറിന്റെ പിൻസീറ്റില്‍ ഇരിക്കുന്നവർക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്ന മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ.പിന്നിലെ സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന അലാറം സംവിധാനം കാറുകളില്‍ ഉടൻ സ്ഥാപിക്കാൻ ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
സംവിധാനം നടപ്പാക്കാനായി കാർ നിർമാണ കമ്പനികള്‍ക്ക് ആറുമാസം കാലയളവ് നല്‍കും. നിലവില്‍ മുൻസീറ്റുകളിലെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മാത്രമാണ് മുന്നറിയിപ്പ് അലാറം പ്രവർത്തിക്കുക.ടാറ്റ സണ്‍സ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെയാണ് പിൻസീറ്റിലും സീറ്റ് ബെല്‍റ്റ് ഉറപ്പാക്കാൻ നിർദേശമുണ്ടായത്. മൂന്ന് ബെല്‍റ്റ് പോയിന്റുകളും ആറ് എയർബാഗുകളും ഉറപ്പാക്കാനായിരുന്നു നിർദേശം.എന്നാല്‍, നടപ്പാക്കുന്നത് വൈകി. നിലവില്‍ പിന്നിലെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ. എങ്കിലും പരിശോധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യാറില്ല.