നാരായണസ്വാമി 2002 നവംബർ മുതൽ 2005 മെയ് വരെ കെഎച്ച്ബിയിൽ ഡയറക്ടറായിരുന്നു. ഇക്കാലത്ത് ഹോസ്‌കോട്ടിൽ വീരേന്ദ്ര സിംഗിൻ്റെ ഭൂമി കെഎച്ച്ബി ഏറ്റെടുത്തു. 2003 നവംബറിൽ, സിംഗ് അവർക്ക് അനുകൂലമായി ഭൂമി വീണ്ടും കൈമാറാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി രമേഷ് ബാബു ആരോപിച്ചു.
കെഎച്ച്ബി ഡയറക്ടർ ആയതിനാൽ നാരായണസ്വാമി സ്കൂളിൻ്റെ ആവശ്യത്തിനായി ഭൂമി ആവശ്യപ്പെട്ട് അപേക്ഷ നൽകി. ആ സമയം, അദ്ദേഹം ആദർശ സോഷ്യൽ & എജ്യുക്കേഷണൽ ട്രസ്റ്റിൻ്റെ പ്രസിഡൻ്റായിരുന്നു. 2004 മെയ് മാസത്തിൽ അദ്ദേഹത്തിന് ഭൂമി അനുവദിച്ചു. 2,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയാണ് ലഭിച്ചത്. സ്‌കൂൾ പണിയാൻ മാത്രമേ സ്ഥലം ഉപയോഗിക്കാവൂ എന്നതുൾപ്പെടെ 15 നിബന്ധനകളാണ് കെഎച്ച്ബി ഏർപ്പെടുത്തിയത്.
എന്നാൽ, 2006-ൽ നാരായണസ്വാമി തൻ്റെ അധികാരം ദുരുപയോഗം ചെയ്ത് മറ്റൊരു ആവശ്യത്തിനായി ഇതേ ഭൂമി ഉപയോഗിച്ചു. ഇപ്പോൾ നാരായണസ്വാമിക്ക് അനുവദിച്ച പ്ലോട്ടിൽ ഇപ്പോൾ ദം ബിരിയാണി ഹോട്ടലാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് മൈസൂരിൽ ലഭിച്ച കെഐഎഡിബി പ്ലോട്ട് ഷെഡ് നിർമിക്കാനല്ലാതെ നാരായണസ്വാമി ഉപയോഗിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 10 വർഷം മുമ്പ് താൻ ആദർശ സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ ട്രസ്റ്റിൽ നിന്ന് രാജിവെച്ചതായി നാരായണസ്വാമി പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.