27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ടൈറ്റാനിയം അഴിമതി; സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആർ വസ്തുതാ വിരുദ്ധമെന്ന് പരാതിക്കാരൻ
Uncategorized

ടൈറ്റാനിയം അഴിമതി; സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആർ വസ്തുതാ വിരുദ്ധമെന്ന് പരാതിക്കാരൻ

പേരാവൂർ: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ വസ്തുതാ വിരുദ്ധമാണെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നും കേസിലെ ആദ്യ പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടൈറ്റാനിയം അഴിമതിയുടെ കാര്യത്തിൽ മോദിജി നൽകുന്ന ഗാരൻ്റി എന്തെന്ന് നേതാക്കന്മാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

13 വർഷം കേസ് അന്വേഷിച്ച കേരള വിജിലൻസ്, കോടികളുടെ അഴിമതിയും പൊതുമുതൽ നഷ്ടവും ശരിവെച്ചുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാതെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെ സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. കേരള വിജിലൻസ് 2015-ൽ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ അതേപടി പകർത്തി കോടതിയിൽ നൽകുക മാത്രമാണ് സി.ബി.ഐ ചെയ്തതെന്ന് സെബാസ്റ്റ്യൻ ആരോപിച്ചു

2006-ൽ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന് താൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റക്കാർ മരണ മടയുന്നതുവരെ കേസ് നീട്ടിക്കൊണ്ടു പോകുക എന്ന തന്ത്രമാണ് വിജിലൻസും സി.ബി.ഐ.യും സ്വീകരിച്ചിട്ടുള്ളത്. സി.ബി.ഐ ഇപ്പോൾ നൽകിയിട്ടുള്ള എഫ്.ഐ.ആറിലുള്ള അഞ്ച് ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ടൈറ്റാനിയം അഴിമതിയുടെ 20 വർഷത്തെ ചരിത്രമടങ്ങുന്നസമഗ്രമായ അന്വേഷണ റിപ്പോർട്ട് സി.ബി.ഐ.ക്ക് അയച്ചു കൊടുത്തിരുന്നു. ഇതൊന്നും പരിശോധിക്കാൻ മിനക്കെടാതെ അഴിമതിക്കാരെ സംരക്ഷിക്കുവാനുള്ള നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്.

ജോലി ചെയ്തിരുന്ന സ്ഥാപനത്തെ വൻ തകർച്ചയിൽ നിന്നും രക്ഷിക്കുവാനും കോടികളുടെ അഴിമതിയും പൊതുമുതൽ നഷ്ടവും തടയുവാനും കോടതിയെ സമീപിച്ച ഞാൻ 23 വർഷമായി നീതിക്കുവേണ്ടി അലയുന്നു. അഴിമതിക്കെതിരെ പോരാടുവാൻ മുൻപോട്ടു വരുന്ന പൗരന്മാർക്ക് സർക്കാരോ കോടതികളോ വിജിലൻസോ സി.ബി.ഐ.യോ യാതൊരു വിധ സഹായവും നൽകുന്നില്ല.

300 കോടിയുടെ നഷ്‌ടം വരുത്തിയ സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ തകർത്ത അഴിമതിയെക്കാൾ സീരിയസ് ഫ്രോഡാണ് ഒന്നേ മുക്കാൽ കോടിയുടെ മാസപ്പടി എന്ന രീതിയിലാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് . ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിക്കാൻ സി.ബി.ഐ.ക്ക് താത്പര്യമില്ലെന്നും സെബാസ്റ്റ്യൻ ജോർജ് ആരോപിച്ചു.

.

Related posts

ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്.

Aswathi Kottiyoor

പാരമ്പര്യേതര ട്രസ്റ്റി നിയമനം*

Aswathi Kottiyoor

ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox