• Home
  • Uncategorized
  • ‘ടി.പി വധക്കേസ് യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കുന്നു’; വിമർശിച്ച് കെ.കെ.ശൈലജ
Uncategorized

‘ടി.പി വധക്കേസ് യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കുന്നു’; വിമർശിച്ച് കെ.കെ.ശൈലജ

വടകര:ലോക്സസഭാ തെരഞ്ഞെടുപ്പിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസ് യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കുന്നതിനെ വിമർശിച്ച് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. അത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കേസിൽ കോടതി വിധി കൽപ്പിക്കുമെന്നും പറഞ്ഞു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളും വടകര പാർലമെൻറ് മണ്ഡലത്തിലെ വിഷയങ്ങളുമാണ് ചർച്ച ചെയ്യേണ്ടതെന്നും അവർ പറഞ്ഞു. എൽഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അത്തരം വിഷയങ്ങളുമായാണെന്നും വ്യക്തമാക്കി.

എതിർ സ്ഥാനാർഥി വന്നതൊന്നും പ്രശ്ന‌മല്ലെന്നും ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്നും കെകെ ശൈലജ പറഞ്ഞു. ഷാഫി പറമ്പിലാണ് വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി. അദ്ദേഹം കഴിഞ്ഞ ദിവസം വടകരയിലെത്തി പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Related posts

തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

Aswathi Kottiyoor

ട്രാൻസ്‌ ദമ്പതികളായ സിയയ്‌ക്കും സഹദിനും കുഞ്ഞ്‌ പിറന്നു; രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌മെൻ അമ്മ

Aswathi Kottiyoor

ഇരുട്ടടി ഉടനില്ല! സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെ​ഗുലേറ്ററി കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox