27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കട്ടപ്പന ഇരട്ടക്കൊലപാതകം: നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും
Uncategorized

കട്ടപ്പന ഇരട്ടക്കൊലപാതകം: നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്നും തുടരും. 2016ല്‍ സാഗര ജംഗ്ഷനിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചുമൂടി എന്നാണ് പ്രതികളുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹത്തിനായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

അതേ സമയം കക്കാട്ടുകടയിലെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷമെ മൃതദേഹം വിജയന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.

മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവരാണ് പിടിയിലായിരുന്നത്.

Related posts

കരിപ്പൂരിൽ ഇറക്കേണ്ട വിമാനം കൊച്ചിയിൽ ഇറക്കി; വിമാനത്തിൽ നിന്നിറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ

Aswathi Kottiyoor

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ അവരെ ബലംപ്രയോഗിച്ച് മോചിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.യിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞയും ദീപശിഖയും.

Aswathi Kottiyoor
WordPress Image Lightbox